കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജഡ്ജി ഹണി എം. വര്‍ഗീസ് നടത്ത...
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കെതിരെ ദിലീപ് ഹൈക്കോടതിയില്‍. മെമ്മറി കാര്‍ഡിലെ അനധികൃത പരിശോധനയില്‍ ജഡ്ജി ഹണി എം. വര്‍ഗീസ് നടത്തിയ വസ്തുത അന്വേഷണ റിപ്പോര്‍ട്ടിലെ സാക്ഷിമൊഴികളുടെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്നാണ് ആവശ്യം. അതിജീവിതക്ക് മൊഴി പകര്‍പ്പ് നല്കാന് സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടതിനെതിരെയാണ് ദിലീപ് രംഗത്തെത്തിയത്.
തീര്‍പ്പാക്കിയ ഒരു കേസിലാണ് അതിജീവിതക്ക് മൊഴി പകര്‍പ്പ് നല്കാന് ബെഞ്ച് ഉത്തരവിട്ടതെന്നും ഈ ഉത്തരവ് നിയമവിരുദ്ധമാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. ഈ ഹര്‍ജി അവധിക്കാല ബഞ്ച് നാളെ പരിഗണിക്കും.
ജില്ലാ ജഡ്ജിയുടെ വസ്തുത അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമായിരുന്നു അതിജീവിതയ്ക്ക് നല്‍കിയത്. എന്നാല്‍ റിപ്പോര്‍ട്ടിലെ സാക്ഷി മൊഴികളുടെ പകര്‍പ്പ് നല്‍കിയിരുന്നില്ല. ഇതിനെതിരെ അതിജീവിത വീണ്ടും ഹൈക്കോടതി സമീപിക്കുകയായിരുന്നു. മൊഴികളുടെ പകര്‍പ്പ് നല്കാന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തു. നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിക്കപ്പെട്ടുവെന്ന ജില്ലാ ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി അതിജീവിത. ഇത് അനീതിയും ഞെട്ടിക്കുന്നതുമാണെന്ന് അതിജീവത പറഞ്ഞു.
താനെന്ന വ്യക്തിക്ക് രാജ്യത്തെ ഭരണഘടന അനുവദിച്ചിട്ടുള്ള സ്വകാര്യത എന്ന മൗലികാവകാശമാണ് നിഷേധിക്കപ്പെട്ടതെന്നും അതിജീവിത പ്രതികരിച്ചു. സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പിലൂടെയാണ് പ്രതികരണം.
Key Words: Dileep, Court
COMMENTS