Delhi high court rejected Arvind Kejriwal's petition against his arrest
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി. അറസ്റ്റ് ചോദ്യംചെയ്ത് കെജരിവാള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഇതോടെ കെജരിവാള്‍ ജയിലില്‍ തുടരും. ഏപ്രില്‍ മൂന്നിന് പരിഗണിച്ച ഹര്‍ജി വിധി പറയാനായി മാറ്റിയതായിരുന്നു.
അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് പരിശോധിക്കുന്നതിനുവേണ്ടിയുള്ളതാണ് ഹര്‍ജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതോടെ ഈ മാസം 15 വരെ കെജരിവാള്‍ ജയിലില്‍ തുടരും.
Keywords: High court, Arvind Kejriwal, Petition, Arrest, Bail

							    
							    
							    
							    
COMMENTS