തിരുവനന്തപുരം: വോട്ടെടുപ്പിന് മുന്‍പേ സി.പി.എം അക്രമം തുടങ്ങിയത് പരാജയഭീതിയിലാണെന്നും എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചവര്‍ക്കെതിരെ നട...
തിരുവനന്തപുരം: വോട്ടെടുപ്പിന് മുന്‍പേ സി.പി.എം അക്രമം തുടങ്ങിയത് പരാജയഭീതിയിലാണെന്നും എം.എല്‍.എ ഉള്‍പ്പെടെയുള്ളവരെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. സി പി എമ്മിന്റെ അക്രമ രാഷ്ട്രീയത്തിന് കേരള ജനത തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.
കരുനാഗപ്പള്ളി എം എല്‍ എ, സി ആര്‍ മഹേഷിന്റെ തലയ്ക്കും നെഞ്ചിലും സി പി എം അക്രമികള്‍ നടത്തിയ കല്ലേറില്‍ പരിക്കേറ്റു. നിരവധി കോണ്‍ഗ്രസ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. എം എല്‍ എയ്ക്കും പ്രവര്‍ത്തകര്‍ക്കും എതിരായ ആക്രമണത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശന നടപടി സ്വീകരിക്കണം. പരാജയം ഉറപ്പിച്ച സി പി എം അക്രമത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വോട്ടെടുപ്പ് കഴിയുന്നത് വരെ ആക്രമവും തുടരാനാണ് സാധ്യത. സംസ്ഥാന വ്യാപകമായി പോലീസ് ജാഗ്രത പലിക്കണം.
Key Words: CPM, Polls, Kerala Elections, VD Satheesan
COMMENTS