പത്തനംതിട്ട: തോല്‍ക്കുമെന്ന് ഉറപ്പുള്ളപ്പോള്‍ സിപിഎം അക്രമം അഴിച്ചുവിടുമെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. എത്രകാലം നിങ്ങളുടെ അക്...
പത്തനംതിട്ട: തോല്‍ക്കുമെന്ന് ഉറപ്പുള്ളപ്പോള്‍ സിപിഎം അക്രമം അഴിച്ചുവിടുമെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. എത്രകാലം നിങ്ങളുടെ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നില്‍ക്കണമെന്നും എത്ര അമ്മമാര്‍ക്കാണു മക്കളെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ പ്രചാരണത്തിനിടെ അച്ചു ഉമ്മന്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്ന ഭയം കൊണ്ടാണ് സിപിഎം ഇപ്പോള്‍ ബോംബുണ്ടാക്കുന്നതെന്ന് അച്ചു ഉമ്മന്‍. കുട്ടി സഖാക്കന്മാരെ അഴിച്ചു വിട്ടാല്‍ നാടിന്റെ ഭാവി എന്തായിരിക്കും. അക്രമം കാണിക്കാന്‍ ഇവര്‍ക്ക് ആരാണ് ലൈസന്‍സ് കൊടുത്തതെന്നും അച്ചു ഉമ്മന്‍ ചോദിച്ചു. തിരുവല്ല മല്ലപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അച്ചു ഉമ്മന്‍.
'51 വെട്ടേറ്റ ടി പി ചന്ദ്രശേഖരന്റെ മുഖം ഓര്‍മ്മയില്‍ വരുന്നു. അവിടം കൊണ്ടും നിങ്ങളുടെ കൊലവിളി തീര്‍ന്നോ. ശുഹൈബിന്റെ കൊലപാതകം ഓര്‍മയില്ലേ. കൃപേഷിന്റേയും ശരത് ലാലിന്റെയും കൊലപാതകങ്ങള്‍ ഓര്‍മയില്ലേ. ആള്‍ക്കൂട്ട വിചാരണ ചെയ്ത് നിങ്ങള്‍ കൊന്ന അരിയില്‍ ഷുക്കൂറിന്റെ കഥ നിങ്ങള്‍ക്ക് ഓര്‍മയില്ലേ. കൂടാതെ ഈ അക്രമ രാഷ്ട്രീയത്തിന്റെ പരമ്പരയാണ് പൂക്കോട് നടന്ന സിദ്ധാര്‍ത്ഥന്റെ കൊലപാതകം. മാതാപിതാക്കള്‍ ജീവിച്ചിരിക്കുമ്പോള്‍ മക്കള്‍ മരിക്കുന്നത് സങ്കടകരമാണ്. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം അട്ടിമറിയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. നിങ്ങള്‍ എന്ത് അക്രമം വേണമെങ്കിലും കാണിച്ചോളൂ ഞങ്ങള്‍ വക്കീലിനെ ഏര്‍പ്പാട് ചെയ്യാം എന്നതാണ് സിപിഎമ്മിന്റെ നയം.' അച്ചു ഉമ്മന്‍ പറഞ്ഞു.
Key words: Achu oommen, CPM, Anto Antony
COMMENTS