ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടനപത്രികയെ മുസ്ലീം ലീഗിന്റെ പ്രകടനപത്രികയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരഞ്ഞെടുപ്പ് ...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രകടനപത്രികയെ മുസ്ലീം ലീഗിന്റെ പ്രകടനപത്രികയുമായി താരതമ്യം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി. കോണ്‍ഗ്രസാണ് പരാതി നല്‍കിയത്. ഏപ്രില്‍ 6 ന് രാജസ്ഥാനിലെ അജ്മീറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് പരാതി. കോണ്‍ഗ്രസ് പ്രകടനപത്രികയെ 'നുണകളുടെ കെട്ടുകള്‍' എന്നും രേഖയുടെ ഓരോ പേജും 'ഇന്ത്യയെ കഷണങ്ങളാക്കാനുള്ള ശ്രമമാണ്' എന്നും അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഇതാണ് പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്.
''മുസ്ലീം ലീഗിന്റെ മുദ്ര പതിപ്പിച്ച ഈ പ്രകടനപത്രികയില്‍ അവശേഷിക്കുന്നതെല്ലാം ഇടതുപക്ഷക്കാര്‍ ഏറ്റെടുത്തു. ഇന്ന് കോണ്‍ഗ്രസിന് തത്വങ്ങളോ നയങ്ങളോ ഇല്ല. കോണ്‍ഗ്രസ് എല്ലാം കരാറില്‍ നല്‍കിയതായും പാര്‍ട്ടിയെ മുഴുവന്‍ ഔട്ട്സോഴ്സ് ചെയ്തതായും തോന്നുന്നു,''- എന്നായിരുന്നു മോദി പറഞ്ഞത്.
എന്നാല്‍, സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യക്കാര്‍ക്കെതിരെ ബ്രിട്ടീഷുകാരെയും മുസ്ലീം ലീഗിനെയും പിന്തുണച്ചത് അവരുടെ പ്രത്യയശാസ്ത്രപരമായ പൂര്‍വ്വികര്‍ ആണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബിജെപിക്കെതിരെ ആഞ്ഞടിച്ചു.
Key words: Narendra Modi, BJP, Mallikarjun Kharghe,
COMMENTS