തിരുവനന്തപുരം: നാളെയൊരു പകലിനപ്പുറം കേരളം പോളിംഗ് ബൂത്തിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്...
തിരുവനന്തപുരം: നാളെയൊരു പകലിനപ്പുറം കേരളം പോളിംഗ് ബൂത്തിലേക്ക്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ട പരസ്യ പ്രചാരണങ്ങള്‍ ആവേശകരമായ കലാശക്കൊട്ടില്‍ അവസാനിച്ചു. വൈകിട്ട് ആറുമണിയോടെ ആണ് പരസ്യ പ്രചാരണങ്ങള്‍ സമാപിച്ചത്. എന്നാല്‍ കലാശക്കൊട്ടിനിടെ പലയിടങ്ങളിലും അനര്‍ത്ഥങ്ങള്‍ സംഭവിച്ചത് പൊലീസിനും പ്രവര്‍ത്തകര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും ഒരുപോലം ബുദ്ധിമുട്ടിച്ചു.
സംഘര്‍ഷം ഒഴിവാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിനു പുറമേ, കലാശക്കൊട്ടു കേന്ദ്രങ്ങളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നിശ്ചയിച്ചു നല്‍കിയിരുന്നു.
ചിലയിടങ്ങളില്‍ പോലീസിന് ലാത്തി വീശേണ്ടി വന്നു. കരുനാഗപ്പള്ളിയില്‍ എം.എല്‍.എയ്ക്ക് പരുക്കേറ്റു. നെയ്യാറ്റിന്‍കരയില്‍ കലാശക്കൊട്ടിനിടെ സംഘര്‍ഷമുണ്ടായി. എല്‍ ഡി എഫ് - ബി ജെ പി പ്രവര്‍ത്തകര്‍ തമ്മിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. പിന്നീട് എല്‍ ഡി എഫ് - യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മിലും വാക്കേറ്റമുണ്ടായി.
മലപ്പുറത്ത് യു ഡി എഫ് - എല്‍ ഡി എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി. നെയ്യാറ്റിന്‍കരയില്‍ പൊലീസ് ലാത്തിയും വീശി. കെ എസ് യു - കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് ലാത്തിവീശി ഓടിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെയും അക്രമത്തിന് തുനിഞ്ഞു. മഴ പെയ്യുന്നതിനിടെയും കെ എസ് ആര്‍ ടി സി ബസിന് മുകളില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ഇതിനെചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. കെ എസ് ആര്‍ ടി സി ബസിനും കേടുപാട് സംഭവിച്ചു. ബസ് തടഞ്ഞു നിര്‍ത്തിയതാണ് സംഘര്‍ഷത്തിന് കാരണമായത്.
തൊടുപുഴയില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കലാശക്കൊട്ടിനിടെ എല്‍ ഡി എഫ് - യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് കയ്യാങ്കളിയുണ്ടായത്. പൊലീസ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു. ഇതിനുശേഷം കലാക്കൊട്ടിന്റെ സമാപനത്തിനിടെ വീണ്ടും എല്‍ ഡി എഫ് - യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. യു ഡി എഫ് വാഹനത്തിന് മുകളില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ കൊടി നാട്ടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്. പൊലീസും നേതാക്കളും ചേര്‍ന്ന് പരിഹരിക്കുകയായിരുന്നു.
കല്‍പ്പറ്റയില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകരും ഡി എം കെ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഡി എം കെ പ്രവര്‍ത്തകരുടെ കൊടികള്‍ വലിച്ചു കീറി. പൊലീസ് ഇടപെട്ട് ഡി എം കെ പ്രവര്‍ത്തകരെ മടക്കി അയക്കുകയായിരുന്നു.
കരുനാഗപ്പള്ളിയില്‍ കലാശക്കൊട്ടിനിടെ എല്‍ ഡി എഫ് പ്രവര്‍ത്തകരും യു ഡി എഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സി ആര്‍ മഹേഷ് എം എല്‍ എക്ക് പരിക്കേറ്റു. സി ഐ ഉള്‍പ്പെടെ നാലു പൊലീസുകാര്‍ക്കും പരിക്കേറ്റു. പൊലീസ് പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. സി ആര്‍ മഹേഷ് എം എല്‍ എ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷത്തിനിടെയുണ്ടായ കല്ലേറിലാണ് എം എല്‍ എക്കും പൊലീസുകാര്‍ക്കും പരിക്കേറ്റത്. കരുനാഗപ്പള്ളിയിലെ സംഘര്‍ഷത്തിനിടെ സി പി എം സംസ്ഥാന കമ്മിറ്റി അംഗം സൂസന്‍ കൊടിയിലിനും പരിക്കേറ്റു. കല്ലേറിനിടെയാണ് പരിക്കേറ്റത്. പൊലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ പിരിച്ചവിട്ടത്. കരുനാഗപ്പള്ളി എ സി പി പ്രദീപ്കുമാറിനും പരിക്കേറ്റു.
കേരളമടക്കമുള്ള രണ്ടാം ഘട്ട തിരഞ്ഞെടുപ്പിനു വേദിയാകുന്ന ഇടങ്ങളില്‍ മറ്റെന്നാള്‍ രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍.
Key Words: Election, Kerala
COMMENTS