കുര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തേക്കൂര്‍ ഗ്രാമത്തില്‍ രഥ പ്രദക്ഷണത്തിനിടെ ഹൈ-വോള്‍ട്ടേജ് ഇലക്ട്രിക് വയറില്‍ നിന്ന് ഷോക്കേ...
കുര്‍ണൂല്‍: ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തേക്കൂര്‍ ഗ്രാമത്തില്‍ രഥ പ്രദക്ഷണത്തിനിടെ ഹൈ-വോള്‍ട്ടേജ് ഇലക്ട്രിക് വയറില്‍ നിന്ന് ഷോക്കേറ്റ് 13 കുട്ടികള്‍ക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ ഉഗാദി ഘോഷയാത്രയുടെ ഭാഗമായുള്ള രഥ പ്രദക്ഷണത്തിനിടെയാണ് സംഭവം. സംഭവത്തില്‍ വൈദ്യുതാഘാതമേറ്റ കുട്ടികളെ ചികിത്സയ്ക്കായി കുര്‍ണൂലിലെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളുടെ ജീവന് അടിയന്തര ഭീഷണിയില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തെലുങ്ക് കലണ്ടറിലെ പുതുവര്‍ഷത്തിന്റെ തുടക്കമാണ് ഉഗാദി. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ആളുകള്‍ ചൈത്ര നവരാത്രിയുടെ ആദ്യ ദിവസം ആഘോഷിക്കുന്നു.
Key words: Children, Shock, Andrapradesh,Ratha Pradakshina
 

 
							     
							     
							     
							    
 
 
 
 
 
COMMENTS