ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. റമദാനിലെ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് സൗദി ഇത്ത...
ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ചെറിയ പെരുന്നാള്‍ ബുധനാഴ്ച. റമദാനിലെ 30 നോമ്പും പൂര്‍ത്തിയാക്കിയാണ് സൗദി ഇത്തവണ ചെറിയ പെരുന്നാള്‍ ആഘോഷത്തിലേക്ക് കടക്കുന്നത്.
സൗദിയിലെ ഹോത്ത സുദയര്‍, തുമൈര്‍ എന്നിവിടങ്ങളിലാണ് മാസപ്പിറവി നിരീക്ഷിച്ചത്. എന്നാല്‍ രണ്ടിടങ്ങളിലും പിറ ദൃശ്യമായില്ല. ഇതേത്തുടര്‍ന്നാണ് ബുധനാഴ്ച ചെറിയ പെരുന്നാളായി നിശ്ചയിച്ചത്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് പെരുന്നാള്‍. ഒമാനില്‍ നാളെയാണ് പ്രഖ്യാപനം. പുണ്യ മാസത്തിനു ശേഷം എത്തുന്ന ആഘോഷ ദിനത്തെ പ്രത്യേക പ്രാര്ത്ഥനയുടെയാണ് വിശ്വാസികള്‍ സ്വീകരിക്കുക.
Key Words: Cheriya Perunnal, Ramzan
COMMENTS