What is unfolding in Delhi is an ideologically unaligned, non-traditional, popular youth movement
![]() |
| രാഹുല്‍ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു |
വിദ്യാര്‍ത്ഥി പ്രക്ഷോഭവും സിവില്‍ സൊസൈറ്റി പിന്തുണയും പ്രതിപക്ഷ ഇടപെടലും ഒരുമിച്ച് വരുന്നത് മോദി സര്‍ക്കാരിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. അന്തര്‍ദേശീയ തലത്തില്‍ തന്നെ ഈ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്
അഭിനന്ദ്
കോക്ക്റോച്ച് ജനതാ പാര്‍ട്ടി നടത്തുന്ന വന്‍ പ്രതിഷേധങ്ങളും അതിനു പിന്നാലെ കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും നടത്തിയ ഇടപെടലുകളും ന്യൂഡല്‍ഹിയിലെ രാഷ്ട്രീയ അന്തരീക്ഷത്തെ ആകെ മാറ്റിമറിച്ചിരിക്കുകയാണ്. ഒരു ഡിജിറ്റല്‍ പരിഹാസ കാമ്പയിനായി ആരംഭിച്ച യൂത്ത് മൂവ്‌മെന്റ്, ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭരണകക്ഷിയായ ബിജെപിക്കും വലിയ രാഷ്ട്രീയ വെല്ലുവിളിയായി മാറിയിരിക്കുന്നു.
തൊഴിലില്ലാത്ത യുവാക്കളെ 'പാറ്റ'കളോട് ഉപമിച്ച സുപ്രീം കോടതി പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് 2026 മേയിലാണ് അഭിജീത് ദിപ്‌കെ സി ജെ പി രൂപീകരിച്ചത്. 'വ്യവസ്ഥിതി എണ്ണാന്‍ മറന്നുപോയ ആളുകള്‍ക്കായുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി' എന്ന മുദ്രാവാക്യത്തോടെ തുടങ്ങിയ ഈ പ്രസ്ഥാനം ജെന്‍ സെഡ്, മില്ലേനിയല്‍ വിഭാഗങ്ങള്‍ക്കിടയില്‍ അതിവേഗം തരംഗമായി.
നീറ്റ് മെഡിക്കല്‍ പരീക്ഷാ ക്രമക്കേടുകള്‍, ചോദ്യപേപ്പര്‍ ചോര്‍ച്ച, ബിരുദധാരികളായ യുവാക്കള്‍ക്കിടയിലെ രൂക്ഷമായ തൊഴില്ലായ്മ എന്നിവയാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയ പ്രധാന വിഷയങ്ങള്‍. പ്രമുഖ കാലാവസ്ഥാ പ്രവര്‍ത്തകനും അധ്യാപകനുമായ സോനം വാങ്ചുക് ഈ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് നിരാഹാര സമരം ആരംഭിച്ചു. ഡല്‍ഹി പോലീസ് അദ്ദേഹത്തെ ബലമായി ഒഴിപ്പിച്ച് ആശുപത്രിയിലാക്കിയത് ജനരോഷം വര്‍ധിപ്പിച്ചു. കസ്റ്റഡിയിലുള്ള സോനം വാങ്ചുകിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന്, അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്.
പാര്‍ലമെന്റിലേക്ക് സി ജെ പി കൂറ്റന്‍ മാര്‍ച്ച് (സന്‍സദ് ചലോ മാര്‍ച്ച്) നടത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പതിനായിരക്കണക്കിന് യുവാക്കള്‍ തെരുവിലിറങ്ങി. ഡല്‍ഹി പോലീസ് കണ്ണീര്‍വാതകവും ലാത്തിച്ചാര്‍ജും പ്രയോഗിച്ചത് വന്‍ വാര്‍ത്താപ്രാധാന്യം നേടി.
![]() |
| പ്രിയങ്കാ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു |
പാര്‍ട്ടി വ്യത്യാസമില്ലാതെ യുവാക്കള്‍ ഒന്നിച്ചണിനിരന്നത് കണ്ട പ്രതിപക്ഷം, സാഹചര്യം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷം, പ്രത്യേകിച്ചു കോണ്‍ഗ്രസ് പാര്‍ട്ടി, മുന്നോട്ടുവന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരടങ്ങുന്ന ഇന്ത്യ മുന്നണി നേതാക്കള്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് (ലോക് കല്യാണ്‍ മാര്‍ഗ്) മാര്‍ച്ച് നടത്തുകയും ധര്‍ണ്ണയിരിക്കുകയും ചെയ്തു.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ വച്ച് മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത് ദേശീയ ശ്രദ്ധ നേടി. ഇതേസമയം, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ സമരം നടത്തിയത് ജന്തര്‍ മന്ദറില്‍ സി ജെ പി നടത്തുന്ന യഥാര്‍ത്ഥ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണെന്ന് ആരോപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി രംഗത്തെത്തി.
എന്തായാലും വിദ്യാര്‍ത്ഥി പ്രക്ഷോഭവും സിവില്‍ സൊസൈറ്റി പിന്തുണയും പ്രതിപക്ഷ ഇടപെടലും ഒരുമിച്ച് വരുന്നത് മോദി സര്‍ക്കാരിന് വലിയ വെല്ലുവിളിയായിരിക്കുകയാണ്. അന്തര്‍ദേശീയ തലത്തില്‍ തന്നെ ഈ വിഷയം വലിയ ചര്‍ച്ചയായിട്ടുണ്ട്.
![]() |
| സോനം വാങ് ചുക് ആശുപത്രിയില്‍ |
ഒരു പതിറ്റാണ്ടായി ബിജെപിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ചെറുപ്പക്കാരായ വോട്ടര്‍മാരാണ്. എന്നാല്‍ പരീക്ഷാ ചോര്‍ച്ചയും തൊഴിലില്ലായ്മയും ഉയര്‍ത്തിക്കാട്ടിയുള്ള സിജെപിയുടെ ജനപ്രീതി ബിജെപിയുടെ ഈ വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ വകവച്ചുനല്‍കാതിരിക്കുകയോ, ശക്തമായ പോലീസ് നടപടികള്‍ സ്വീകരിക്കുകയോ ചെയ്യുന്നത് സര്‍ക്കാരിനെ ജനങ്ങളില്‍ നിന്ന് അകറ്റാന്‍ ഇടയാക്കും. പാര്‍ലമെന്റിലേക്ക് ഹര്‍ജി നല്‍കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ എതിര്‍പ്പുണ്ടാക്കി.
പ്രതിപക്ഷത്തിന്റെയോ സി ജെ പിയുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങി വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവച്ചാല്‍, അത് സര്‍ക്കാരിന്റെ ബലഹീനതയായി വ്യാഖ്യാനിക്കപ്പെടാം. രാജി വച്ചില്ലെങ്കില്‍ മന്ത്രിയെ സംരക്ഷിച്ചു നിര്‍ത്തുന്നത് പ്രക്ഷോഭം കൂടുതല്‍ നീണ്ടുനില്‍ക്കാന്‍ കാരണമാകും. ഇത് പാര്‍ലമെന്റ് നടപടികളെയും തടസ്സപ്പെടുത്തിയേക്കാം. പ്രതിസന്ധിയുടെ വ്യാപ്തി മനസ്സിലാക്കി ബിജെപി നേതൃത്വം അനുരഞ്ജന നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെ.പി. നദ്ദ സി ജെ പി പ്രതിനിധികളുമായി (അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരടങ്ങുന്ന സംഘം) പ്രാഥമിക ചര്‍ച്ചകള്‍ നടത്തി.
ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്നത് പരമ്പരാഗത രാഷ്ട്രീയ രീതികളില്‍ നിന്ന് വ്യത്യസ്തമായ, ഒരു തത്ത്വശാസ്ത്രത്തിലും ഒതുങ്ങാത്ത ജനകീയ യുവ പ്രക്ഷോഭമാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടതോടെ സംഭവം ഭരണതലത്തിലെ പരീക്ഷാ പരിഷ്‌കരണ വിഷയം എന്നതിലുപരി മോദി സര്‍ക്കാരിനെതിരെയുള്ള ശക്തമായ രാഷ്ട്രീയ പോരാട്ടമായി മാറിയിരിക്കുന്നു.
English Version:
The massive protests organized by the Cockroach Janta Party (CJP), followed by interventions from the Congress and other opposition parties, have completely transformed the political landscape of New Delhi. What began as a digital satirical campaign—a youth movement—has now evolved into a major political challenge for Prime Minister Narendra Modi and the ruling Bharatiya Janata Party (BJP).
The CJP was formed in May 2026 by Abhijeet Dipke in protest against a Supreme Court remark that allegedly compared unemployed youth to "cockroaches." Starting with the slogan "A political party for the people the system forgot to count," this movement quickly went viral among Gen Z and millennials.
The key grievances raised by the protesters center around NEET medical examination irregularities, continuous question paper leaks, and acute unemployment among young graduates. Renowned climate activist and educator Sonam Wangchuk extended his support to this agitation by going on a hunger strike. Public outrage escalated sharply when the Delhi Police forcibly removed him from the protest site and hospitalized him. Following a deterioration in Sonam Wangchuk's health while in custody, the Delhi High Court granted permission to transfer him to a private hospital.
The CJP organized a massive demonstration to Parliament (the Sansad Chalo march). Tens of thousands of young people hit the streets demanding the immediate resignation of Union Education Minister Dharmendra Pradhan. The Delhi Police's use of teargas and a baton charge (lathi charge) generated widespread national media coverage.
Seeing young people unite across party lines, the opposition—particularly the Congress party—stepped forward to capitalize on the political momentum. Opposition leaders, including Rahul Gandhi, Priyanka Gandhi Vadra, and Samajwadi Party leader Akhilesh Yadav, marched toward the Prime Minister's residence (Lok Kalyan Marg) and staged a sit-in demonstration.
The detention of top opposition leaders outside the PM's official residence grabbed nationwide attention. Meanwhile, the Aam Aadmi Party (AAP) hit back at the Congress, alleging that Rahul Gandhi's sit-in outside the PM's residence was merely a tactic to divert public attention away from the genuine student-led agitation being staged by the CJP at Jantar Mantar.
Regardless of political friction, the convergence of student anger, civil society support, and active opposition intervention poses a serious challenge to the Modi government. This issue has now sparked widespread discussion even on an international scale.
For over a decade, young voters have played a crucial role in the BJP's electoral victories. However, the surging popularity of the CJP—built on exposing paper leaks and systemic unemployment—has begun to create cracks in the BJP's traditional youth vote bank.
Dismissing youth protests or resorting to heavy-handed police action risks further alienating the public. Visuals of police firing teargas at students attempting to submit petitions to Parliament triggered intense backlash across social media.
If Union Education Minister Dharmendra Pradhan steps down under pressure from the opposition or the CJP, it could be interpreted as a sign of government weakness. Conversely, refusing his resignation and shielding the minister could prolong the demonstrations and disrupt parliamentary proceedings. Recognizing the gravity of the crisis, the BJP leadership has initiated damage-control measures, with BJP President and Union Minister J.P. Nadda holding preliminary talks with CJP representatives (including a delegation comprising Ashutosh Ranka and Saurav Das).
What is unfolding in Delhi is an ideologically unaligned, non-traditional, popular youth movement. With the Congress party jumping into the fray, the crisis has transcended an administrative discussion on examination reform to become a high-stakes political battle against the Modi administration.




COMMENTS