Central minister Nirmala Sitharaman about electoral bond
ന്യൂഡല്‍ഹി: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇലക്ട്രല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. വിഷയത്തില്‍ നിക്ഷേപകരുമായി ചര്‍ച്ച നടത്തുമെന്നും അങ്ങനെ എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുമെന്നും അവര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫണ്ടിങ് കുറ്റമറ്റതാക്കാനാണ് ബി.ജെ.പി ഇലക്ട്രല്‍ ബോണ്ട് സംവിധാനം കൊണ്ടുവന്നതെന്നും ഫണ്ടിങ് കൂടുതല്‍ സുതാര്യമാകേണ്ടതുണ്ടെന്നും നേരത്തെ അവര്‍ പറഞ്ഞിരുന്നു.
അതേസമയം 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഇലക്ട്രല്‍ ബോണ്ട് സംവിധാനം ഈ വര്‍ഷം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഈ വിധിക്കെതിരെയാണ് ധനമന്ത്രി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ വിധി പുനപ്പരിശോധിക്കുമോയെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
Keywords: Nirmala Sitharaman, Electoral bond, BJP, Supeme court
 

 
							     
							     
							     
							    
 
 
 
 
 
COMMENTS