മൈസൂര്‍: മൈസൂരുവില്‍ കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ തൃശ്ശൂര്‍ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടില്‍ ബിജു-സവിത ദമ്പതികളുടെ മകള്‍ ശിവാനി ...
മൈസൂര്‍: മൈസൂരുവില്‍ കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ തൃശ്ശൂര്‍ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടില്‍ ബിജു-സവിത ദമ്പതികളുടെ മകള്‍ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു സ്വദേശി എന്നിവര്‍ മരിച്ചു.
മൈസൂരു ജയലക്ഷ്മിപുരം ജെ സി റോഡില്‍വെച്ച് ഉല്ലാസും ശിവാനിയും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ നിയന്ത്രണം വിട്ടെത്തിയ കാറിടിക്കുകയായിരുന്നു. ഇവരുടെ സ്‌കൂട്ടറുള്‍പ്പെടെ മൂന്ന് ഇരുചക്ര വാഹനങ്ങളെ കാര്‍ ഇടിച്ചുതെറിപ്പിച്ചു. അതിലൊരു വാഹനത്തില്‍ സഞ്ചരിച്ചിരുന്നയാളാണ് ഭക്ഷണവിതരണക്കാരന്‍.
ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ഉല്ലാസും ശിവാനിയും മരിച്ചിരുന്നു. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയായിരുന്നു ശിവാനി.
Key Words: Accident, Mysore, Malayali, Death
COMMENTS