ന്യൂഡല്‍ഹി: ലോകചെസ്സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീ...
ന്യൂഡല്‍ഹി: ലോകചെസ്സില്‍ ചരിത്ര നേട്ടവുമായി ഇന്ത്യയുടെ പതിനേഴുകാരനായ ഗ്രാന്‍ഡ് മാസ്റ്റര്‍ ഡി. ഗുകേഷ്. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീടം നേടുന്ന പ്രായംകുറഞ്ഞ താരം എന്ന നേട്ടമാണ് ഗുകേഷ് സ്വന്തമാക്കിയത്. ഈ വര്‍ഷം അവസാനം നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ഡിങ് ലിറനെ ഗുകേഷ് നേരിടും. ജയിച്ചാല്‍ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യന്‍ എന്ന ചരിത്ര നേട്ടം ഗുകേഷിന് സ്വന്തമാക്കാം.
അവസാന റൗണ്ടില്‍അമേരിക്കയുടെ ഹിക്കാരുനക്കാമുറയെ സമനിലിയില്‍ തളച്ച ഗുകേഷ് 9 പോയിന്റുമായാണ് കിരീടം നേടിയത്.
ലോക ചാംപ്യന്റെ എതിരാളിയെ തീരുമാനിക്കാനായി പ്രധാന താരങ്ങള്‍ മത്സരിക്കുന്ന കാന്‍ഡിഡെറ്റ്സില്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ വിജയിക്കുന്നത്.
മൂന്നാഴ്ചയിലേറെ നീണ്ട 14 റൗണ്ട് മത്സരങ്ങള്‍ക്ക് ശേഷമാണ് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ഗുകേഷ് നേട്ടം ഉറപ്പിച്ചത്. വിശ്വനാഥന്‍ ആനന്ദിന്റെ പാത പിന്തുടര്‍ന്ന് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഗുകേഷ്.
COMMENTS