ന്യൂഡല്‍ഹി: 2019, 2021 വര്‍ഷങ്ങളില്‍ കാനഡയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും പിന്നാലെ ചൈനയും ഇടപെട്ടെന്നാരോപിച്ച...
ന്യൂഡല്‍ഹി: 2019, 2021 വര്‍ഷങ്ങളില്‍ കാനഡയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനും പിന്നാലെ ചൈനയും ഇടപെട്ടെന്നാരോപിച്ച് കാനഡ രംഗത്ത്. കനേഡയുടെ ചാരസംഘടനയായ കനേഡിയന്‍ സെക്യൂരിറ്റി ഇന്റലിജന്‍സ് സര്‍വീസ് (സിഎസ്ഐഎസ്) 2023 ഫെബ്രുവരിയിലെ ഇടപെടലിനെക്കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചതായി കനേഡിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
2019-ലെയും 2021-ലെയും പൊതുതെരഞ്ഞെടുപ്പുകളില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന (പിആര്‍സി) രഹസ്യമായും വഞ്ചനാപരമായും ഇടപെട്ടുവെന്ന് രേഖ പ്രസ്താവിച്ചു. ചൈനീസ് സര്‍ക്കാരിന്റെ വിദേശ ഇടപെടലില്‍ 11 സ്ഥാനാര്‍ത്ഥികളും 13 സ്റ്റാഫ് അംഗങ്ങളും ഒന്നിലധികം രാഷ്ട്രീയ പാര്‍ട്ടികളും ഉള്‍പ്പെട്ടതായി രേഖ ആരോപിക്കുന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നതില്‍ നിന്ന് കനേഡിയന്മാരെ, പ്രത്യേകിച്ച് ചൈനീസ് പൈതൃകത്തെ നിരുത്സാഹപ്പെടുത്താനാണ് ഓണ്‍ലൈന്‍, മാധ്യമ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കുറിപ്പില്‍ പറയുന്നു. എന്നാല്‍, ഈ ശ്രമങ്ങള്‍ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നു.
Key words: Canada , India, China, Justin Trudeau
COMMENTS