തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ശക്തമായ തിരമാലയില്‍ മത്സ്യതൊഴിലാളിയുടെ വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തില്‍ കാണാതായ ആള്‍ ...
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ശക്തമായ തിരമാലയില്‍ മത്സ്യതൊഴിലാളിയുടെ വള്ളം മറിഞ്ഞ് വീണ്ടും അപകടം. അഴിമുഖത്തുണ്ടായ അപകടത്തില്‍ കാണാതായ ആള്‍ മരിച്ചു. പുതുക്കുറിച്ചി സ്വദേശി ജോണി (50) ആണ് കൊല്ലപ്പെട്ടത്. പുലര്‍ച്ച 3:30 ഓടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനായി പോകവെ അഴിമുഖത്തുണ്ടായ ശക്തമായ തിരയില്‍പ്പെട്ട വള്ളം മറിയുകയായിരുന്നു. വള്ളത്തില്‍ ആറ് തൊഴിലാളികളുണ്ടായിരുന്നു. ഇതില്‍ അഞ്ച് പേര്‍ നീന്തി രക്ഷപ്പെട്ടുകയായിരുന്നു.
തീരദേശ പോലീസും മത്സ്യതൊഴിലാളികളും നടത്തിയ തിരച്ചിലിലാണ് ജോണിന്റെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ചിറകിന്‍കീഴ് ആശുപത്രിയിലേക്ക് മാറ്റി. പുലിമുട്ട് നിര്‍മാണത്തിലെ അപാകതയാണ് അഴിമുഖത്തിലെ ശക്തമായ തിരമാലയ്ക്ക് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ വന്‍ പ്രതിഷേധത്തിലാണ്.
Key Words: Muthalapozhi Accident, Death
COMMENTS