ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളില്‍ ഉള്ളതായി സംശയം. എടത്വ, ചെറുതന പഞ്ചായത്തുകളില്‍ രോഗം സ്ഥിരീകരിച്ചതിനെ പിന്നാല...
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി കൂടുതല്‍ സ്ഥലങ്ങളില്‍ ഉള്ളതായി സംശയം. എടത്വ, ചെറുതന പഞ്ചായത്തുകളില്‍ രോഗം സ്ഥിരീകരിച്ചതിനെ പിന്നാലെ മറ്റ് രണ്ടിടത്തുകൂടി പക്ഷിപ്പനി ഉണ്ടെന്നാണ് സംശയം.
മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പുതുതായി പക്ഷിപ്പനി ബാധ സംശയം ഉള്ളത്. ഇവിടെ നിന്നുള്ള സാമ്പിള്‍ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. പക്ഷിപ്പനിയെ തുടര്‍ന്ന് ഇതുവരെ 17,480 താറാവുകളെയാണ് കൊന്ന് മറവ് ചെയ്തത്.
34 തദ്ദേശസ്ഥാപനങ്ങളില്‍ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പന നിരോധിച്ചിരിക്കുകയാണ്.
ഏപ്രില്‍ 26 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, കേരളത്തില്‍ പക്ഷിപ്പനി കണ്ടെത്തിയ സാഹചര്യത്തില്‍ തമിഴ്നാട് ജാഗ്രത നിര്‍ദ്ദേശം നല്കി. കേരളത്തില്‍ നിന്നുള്ള വളര്‍ത്തു പക്ഷികളും മുട്ടകളും കയറ്റി തമിഴ്നാട്ടിലേക്ക് വരുന്ന വാഹനങ്ങള്‍ തിരിച്ചയക്കാനാണ് തീരുമാനം.
ഇതിനായി അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കും. 12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു.
Key Words: Birds Flue, Alappuzha
COMMENTS