വാഷിംഗ്ടണ്‍: സുരക്ഷാ കാരണങ്ങളാല്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് പാക്കിസ്ഥാന്‍ രണ്ട് ...
വാഷിംഗ്ടണ്‍: സുരക്ഷാ കാരണങ്ങളാല്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് പാക്കിസ്ഥാന്‍ രണ്ട് മാസത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ പാകിസ്ഥാനെ മയപ്പെടുത്താനുള്ള നീക്കം എക്‌സ് ആരംഭിച്ചുകഴിഞ്ഞു. പാകിസ്ഥാനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എക്‌സ് വ്യാഴാഴ്ച അറിയിച്ചു. ഇലോണ്‍ മസ്‌കിന്റെ എക്സ് പാകിസ്ഥാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് 'ആശങ്കകള്‍ മനസ്സിലാക്കാന്‍' പ്രവര്‍ത്തിക്കുന്നുവെന്നാണ് ഔദ്യോഗിക അറിയിപ്പ് എത്തിയിരിക്കുന്നത്
മുമ്പ് ട്വിറ്റര്‍ എന്നറിയപ്പെട്ടിരുന്ന ഈ പ്ലാറ്റ്‌ഫോം, പാകിസ്ഥാനിലെ പൊതു തെരഞ്ഞെടുപ്പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വോട്ട് കൃത്രിമം നടത്തിയതായി ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് ശേഷം വളരെ അപൂര്‍വമായി മാത്രമേ ആക്‌സസ് ചെയ്യാനാകുമായിരുന്നുള്ളു. ഫെബ്രുവരി 17 മുതല്‍ പാകിസ്താനില്‍ എക്‌സ് സേവനങ്ങളില്‍ തടസ്സം നേരിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് മാധ്യമപ്രവര്‍ത്തകന്‍ എഹ്തിഷാം അബ്ബാസി സിന്ധ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയ്ക്ക് മറുപടിയായിട്ടാണ് സര്‍ക്കാര്‍ നിരോധനവും കാരണങ്ങളും വെളിപ്പെടുത്തിയത്.
അതേസമയം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലേക്കുള്ള ആക്സസ് ഒരാഴ്ചയ്ക്കുള്ളില്‍ പുനഃസ്ഥാപിക്കണമെന്ന് സിന്ധ് ഹൈക്കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിട്ടുണ്ട്.
Key Words: Ban, X, Elon Musk, Pakistan

							    
							    
							    
							    
COMMENTS