ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ അറസ്റ്റ് വാറണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ എംപി-എംഎ...
ന്യൂഡല്‍ഹി: ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരെ അറസ്റ്റ് വാറണ്ട്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ എംപി-എംഎല്‍എ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആയുധ നിയമവുമായി ബന്ധപ്പെട്ടാണ് വാറണ്ട്. 1995, 97 വര്‍ഷങ്ങളിലെ ഫോം 16 പ്രകാരം ആയുധങ്ങള്‍ വിതരണം ചെയ്തതായി ആക്ഷേപമുണ്ട്. പോലീസ് അന്വേഷണത്തിനൊടുവില്‍ ലാലു പ്രസാദ് യാദവിന്റെ പേര് ഉയര്‍ന്നു. നേരത്തെ ജനുവരി 30ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലാലു പ്രസാദിനെ ഏകദേശം 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.
റെയില്‍വേയില്‍ ജോലിക്ക് വേണ്ടിയുള്ള ഭൂമി തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ലാലുവിനെ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ലാലു ആദ്യമായാണ് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരായത്. രാവിലെ 11 മണിയോടെയാണ് മകള്‍ മിസ ഭാരതിയോടൊപ്പം ലാലു പ്രസാദ് പട്നയിലെ ഇഡി ഓഫീസിലെത്തിയത്. എന്നാല്‍ മിസയെ അകത്തേക്ക് കടത്തിവിട്ടില്ല. രാത്രി ഒമ്പത് മണിയോടെയാണ് ലാലു യാദവ് ഇഡി ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയത്. എന്നാല്‍, താന്‍ നിരപരാധിയാണെന്നായിരുന്നു ലാലു പ്രതികരിച്ചത്.
Key Words: Lalu Prasad Yadav, Arrest
COMMENTS