ന്യൂഡല്‍ഹി: പതഞ്ജലി വ്യാജ പരസ്യക്കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ബാബാ രാംദേവും ആചാര്യ ബാല്‍കൃഷ്ണനും. കോടതിയലക്ഷ്യ ...
ന്യൂഡല്‍ഹി: പതഞ്ജലി വ്യാജ പരസ്യക്കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ബാബാ രാംദേവും ആചാര്യ ബാല്‍കൃഷ്ണനും. കോടതിയലക്ഷ്യ കേസില്‍ ഇരുവരും ഇന്ന് നേരിട്ട് കുറ്റസമ്മതം നടത്തി. തെറ്റ് പറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയില്‍ പറഞ്ഞു.
രാജ്യത്ത് യോഗയെ പ്രോത്സാഹിപ്പിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയിട്ടുണ്ടെങ്കിലും, പതഞ്ജലി ആയുര്‍വേദിന്റെ തെറ്റിദ്ധാരണാജനകമായ പരസ്യങ്ങളും കൊവിഡ് ഭേദമാക്കുമെന്ന അവകാശ വാദങ്ങളും ഉന്നയിച്ചുമായി ബന്ധപ്പെട്ട കേസില്‍ മാപ്പ് സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് യോഗാ ഗുരു രാംദേവിനോട് സുപ്രീം കോടതി പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന വാദത്തിനിടെയും പതഞ്ജലി സ്ഥാപകരെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഹര്‍ജി പരിഗണിക്കവേ ഇരുവരോടും ഇന്ന് നേരിട്ടാണ് ജഡ്ജിമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. കോടതി നിര്‍ദ്ദേശം ഉണ്ടായിട്ടും ഇത് ലംഘിച്ചത് എന്തിനാണ് ഇരുവരോടും ജഡ്ജിമാര്‍ ചോദിച്ചു. ഗവേഷണം നടത്തിയാണ് മരുന്നുകള്‍ പുറത്തിറക്കിയതെന്ന് രംദേവ് കോടതിയില്‍ പറഞ്ഞു. കോടതിയലക്ഷ്യക്കേസില്‍ ജയിലടക്കാന്‍ കോടതികള്‍ക്ക് ആകുമെന്നും ജഡ്ജിമാര്‍ മുന്നിറിയിപ്പ് നല്‍കി.
ഒന്നും ന്യായീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് രാംദേവ് മാപ്പ് പറഞ്ഞത്. നിയമത്തിന് മുന്നില്‍ എല്ലാവരും ഒരുപോലെ എന്ന് കോടതി പ്രതികരിച്ചു. കേസ് ഈ മാസം 23ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി. അന്ന് ഇരുവരും വീണ്ടും ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Key Words: Apology, Baba Ramdev, Supreme Court, Case, Patanjali
COMMENTS