കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയില്‍ക്കഴിയുന്ന മകളെ കാണാനും മോചിപ്പിക്കാനുള്ള ശ്രമത്തിനുമായി നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് പുറപ്പെ...
കൊച്ചി: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയില്‍ക്കഴിയുന്ന മകളെ കാണാനും മോചിപ്പിക്കാനുള്ള ശ്രമത്തിനുമായി നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക് പുറപ്പെട്ടു. നെടുമ്പാശേരിയില്‍ നിന്നും പുലര്‍ച്ചെ 5 മണിക്കുളള ഇന്‍ഡിഗോ വിമാനത്തില്‍ മുംബൈയിലേക്ക് പോയി. സാമൂഹ്യ പ്രവര്ത്തകന് സാമുവല്‍ ജെറോമിന്റെ കൂടെയാണ് പ്രേമ കുമാരിയുടെ യാത്ര.
തന്റെ മോളെയും കൊണ്ട് വരാന്‍ പറ്റും എന്ന പ്രതീക്ഷയിലാണ് പോകുന്നത് എന്ന് മാധ്യമങ്ങളോട് പ്രേമ കുമാരി പറഞ്ഞു. യാത്രയാക്കാന്‍ നിമിഷപ്രിയയുടെ ഭര്‍ത്താവും മകളും എത്തിയിരുന്നു.
മുബൈയില്‍ നിന്നും വൈകീട്ട് 5 ന് ഏദനിലേക്ക് തിരിക്കും. അവിടെ നിന്ന് യമന്‍ തലസ്ഥാനമായ സനയിലേക്ക് റോഡ് മാര്‍ഗം എത്തും.
യമന്‍ പൗരന് തലാല്‍ അബ്ദുമഹിദി 2017-ല്‍ കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയേ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയില്‍ നിന്ന് മോചിതയാകാന്‍ അബ്ദു മഹദിയുടെ കുടുംബത്തിന് ആശ്വാസധനം നല്‍കുകയാണ് ഇനിയുള്ള മാര്‍ഗം. ഇതിന് ആദ്യഘട്ടത്തിലുള്ള ശ്രമം വിജയിച്ചിരുന്നില്ല.
Key Words: Nimisha Priya, Yemen, Death Sentence
COMMENTS