Actress Tamannaah gets summons from Maharashtra cyber cell
മുംബൈ: നിയമവിരുദ്ധമായി 2023 ലെ ഐ.പി.എല്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയയ്ക്ക് നോട്ടീസ്. മഹാരാഷ്ട്ര സൈബര്‍ സെല്ലാണ് ഈ മാസം 29 ന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് തമന്നയ്ക്ക് നോട്ടീസ് അയച്ചത്.
നേരത്തെ ഇതേ കേസില്‍ നടന്‍ സഞ്ജയ് ദത്തിനും നോട്ടീസ് അയച്ചിരുന്നു. ഈ മാസം 23 ന് ഹാജരാകാനാണ് സഞ്ജയ് ദത്തിന് നോട്ടീസ് നല്‍കിയിരുന്നതെങ്കിലും രാജ്യത്തിനു പുറത്തായതിനാല്‍ ഹാജരായിരുന്നില്ല.
തമ്മന്നയും സഞ്ജയ് ദത്തും ഫെയര്‍ ആപ്പിനെ പ്രമോട്ട് ചെയ്തിരുന്നു. ഈ ആപ്പ് വഴിയാണ് മത്സരം സംപ്രേഷണം ചെയ്തത്. ഇത് വയാകോമിന് വന്‍നഷ്ടമുണ്ടാക്കിയെന്നതാണ് കേസ്.
Keywords: Tamannaah, Maharashtra cyber cell, Summons
COMMENTS