Actor Deepak Parambol and actress Aparna Das got married
തൃശൂര്‍: നടന്‍ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി. ഗുരുവായൂരില്‍ വച്ചു നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ദീര്‍ഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു.
മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദീപക് പറമ്പോല്‍ അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് തട്ടത്തിന്‍ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, മഞ്ഞുമ്മല്‍ ബോയ്‌സ്, വര്‍ഷങ്ങള്‍ക്കു ശേഷം തുടങ്ങി നിരവധി സിനിമകളില്‍ തിളങ്ങിയ താരമാണ് ദീപക്.
ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് അപര്‍ണ ദാസ് ചലച്ചിത്ര രംഗത്തെത്തുന്നത്. തുടര്‍ന്ന് മനോഹരം, ബീസ്റ്റ്, ഡാഡ, സീക്രട്ട് ഹോം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും താരം അഭിനയിച്ചിട്ടുണ്ട്.
Keywords: Deepak Parambol, Aparna Das, Married
 
 
							     
							     
							     
							    
 
 
 
 
 
COMMENTS