പാലക്കാട്: പാലക്കാട് പൊതുകിണര്‍ വൃത്തിയാക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. കുഴല്‍മന്ദം വെള്ളപ്പാറ പെരുങ്കുന്നം തെക്കേക്കരയില...
പാലക്കാട്: പാലക്കാട് പൊതുകിണര്‍ വൃത്തിയാക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു.
കുഴല്‍മന്ദം വെള്ളപ്പാറ പെരുങ്കുന്നം തെക്കേക്കരയിലെ സുരേഷാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെരുങ്കുന്നം തെക്കേക്കരയിലായിരുന്നു അപകടം.
15 ഓളം പേരാണ് പൊതു കിണര്‍ വൃത്തിയാക്കാന്‍ ഉണ്ടായിരുന്നത്. കല്‍ക്കെട്ടിന്റെ ഒരു ഭാഗം ഇടിഞ്ഞതോടെ ഉള്ളിലുണ്ടായിരുന്ന നാലുപേര്‍ കരയിലേക്ക് കയറി രക്ഷപ്പെട്ടു. മുകളില്‍ നിന്ന മൂന്നുപേര്‍ താഴേക്ക് വീണു. ഇവരില്‍ രണ്ടുപേര്‍ തിരികെ കയറിയെങ്കിലും സുരേഷ് കിണറില്‍ അകപ്പെടുകയായിരുന്നു.
കുഴല്‍മന്ദം പോലീസും ആലത്തൂര്‍ അഗ്‌നി രക്ഷാ സേനയും മണ്ണുമാന്തി ഉപയോഗിച്ചും വെള്ളം മോട്ടോര്‍വെച്ച് പമ്പുചെയ്ത് വറ്റിച്ചും നടത്തിയ തിരച്ചിലില്‍ 4.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.
Key Words: Accident, Well, Dead

							    
							    
							    
							    
COMMENTS