ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായ എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗ് ജയില്‍ മോചിതനായി. സഞ്ജയ് സിംഗിന് കഴിഞ്ഞ ദിവസം സുപ്ര...
സഞ്ജയ് സിംഗിനെ സ്വാഗതം ചെയ്യാന്‍ വലിയൊരു സംഘം എഎപി പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു. പൂമാലയിട്ട് അദ്ദേഹത്തെ നേതാക്കള്‍ സ്വീകരിച്ചു. ചൊവ്വാഴ്ച കോടതിക്കുമുന്നില്‍ വന്ന ജാമ്യാപേക്ഷയെ ഇ.ഡി. എതിര്‍ത്തില്ല. തുടര്‍ന്നായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത, പി.ബി. വരലെ എന്നിവരുടെ ബെഞ്ചിന്റെ നടപടി.
കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അറസ്റ്റിലായ സഞ്ജയ് സിങ്ങില്‍നിന്ന് ഇ.ഡി. പണമൊന്നും കണ്ടെടുത്തിയിട്ടില്ലെന്ന് ജസ്റ്റിസുമാര്‍ ചൂണ്ടിക്കാട്ടി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ മുന്‍ ഡെപ്യൂട്ടി മനീഷ് സിസോ
ദിയയും ഇതേ മദ്യനയ കേസില്‍ അറസ്റ്റിലായി നിലവില്‍ തിഹാര്‍ ജയിലിലാണ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ നാലിനാണ് സഞ്ജയ് സിംഗിനെ ഇഡി അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായ എഎപി നേതാക്കളില്‍ ആദ്യമായാണ് ഒരാള്‍ക്ക് ജാമ്യം ലഭിക്കുന്നത്.
COMMENTS