പാല: രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിംങ് യന്ത്രത്തില്‍ കാണിച്ചതായി പരാതി. പാലാ കടനാട് പഞ്ചായത്തിലെ ഗവണ്മെന്റ് എല്‍ പി സ്കൂ...
പാല: രേഖപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ വോട്ട് വോട്ടിംങ് യന്ത്രത്തില്‍ കാണിച്ചതായി പരാതി. പാലാ കടനാട് പഞ്ചായത്തിലെ ഗവണ്മെന്റ് എല്‍ പി സ്കൂളിലെ 25-ാം നമ്പര്‍ ബൂത്തിലാണ് വോട്ട് ചെയ്തവരുടെ എണ്ണവും, മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മില്‍ വ്യത്യാസം ഉണ്ടായത്.
വോട്ട് ചെയ്തത് 715 പേര് എന്നാണ് കണക്ക്. എന്നാല്‍ മെഷീനില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് 719 വോട്ടുകളാണ്. ഇതേ തുടര്‍ന്നാണ് എല്‍ഡിഎഫും, യുഡിഎഫും പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്.
വോട്ടിംങ് മെഷീനില്‍ കൃത്രിമം നടന്നതായാണ് യുഡിഎഫ്, എല്‍ഡിഎഫ് ബൂത്ത് ഏജന്റുമാര്‍ പരാതി നല്‍കിയിരിക്കുന്നത്. ഈ പരാതി വരണാധികാരിയായ ജില്ലാ കളക്ടര്‍ക്ക് കൈമാറുമെന്ന് പ്രിസൈഡിങ് ഓഫീസര്‍ ബൂത്ത് ഏജന്റ്മാരെ അറിയിച്ചു.
Key Words: Electronic Voting Machine, Complaint, Pala
COMMENTS