The figures show that 33.40 percent polling was recorded till 12 noon in Kerala where the Lok Sabha elections are taking place
തിരുവനന്തപുരം: ലോക് സഭാ തിരഞ്ഞെടുപ്പു നടക്കുന്ന കേരളത്തില്‍ ഉച്ചയ്ക്കു 12 മണിവരെ 33.40 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കനത്ത ചൂടു നിമിത്തം രാവിലെ പോളിംഗ് ആരംഭിച്ചപ്പോള്‍ തന്നെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു.
പലേടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കുന്നുണ്ട്. കുടിവെള്ളം പോലുള്ള അടിസ്ഥാന സൗകര്യങ്ങളും പല ബൂത്തുകളിലും ഇല്ലാത്തതും പരാതിക്ക് ഇടയാക്കുന്നുണ്ട്.
ആറ്റിങ്ങലിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്, 35.31 ശതമാനം. ഏറ്റവും കുറവ് പോളിംഗ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത് പൊന്നാനിയിലാണ്, 29.66 ശതമാനം.
മിക്ക സ്ഥാനാര്‍ത്ഥികളും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തിയ ശേഷമാണ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനായി പുറപ്പെട്ടത്.
വൈകുന്നേരം ആറു മണിവരെയാണ് പോളിംഗ്. ആകെ 194 സ്ഥാനര്‍ത്ഥികളാണ് ജനവിധി തേടുന്നത്. 2,77.49,159 വോട്ടരര്‍മാരാണ് വിധിയെഴുതുന്നത്.
COMMENTS