കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബത്തേരിയില്‍ നിന്നും അവശ്യ സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ പിന്ന...
കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബത്തേരിയില്‍ നിന്നും അവശ്യ സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടിയ സംഭവത്തില്‍ പിന്നില്‍ ബി ജെ പിയാണ് എന്ന് ആരോപിച്ച് യു ഡി എഫും, എല്‍ ഡി എഫും രംഗത്ത്.
പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി നടത്തിയ അന്വേഷണത്തിലാണ് ഏഴു മണിയോടെ ഭക്ഷ്യ കിറ്റുകള്‍ കയറ്റിയ വാഹനം പിടികൂടിയത്. വാഹനം പൊലീസ് കസ്റ്റഡിയിലാണ്. ഇത് ഇലക്ഷന് ഫ്ളയിങ് സ്ക്വാഡിനു കൈമാറി. കിറ്റുകള്‍ എവിടേക്കുള്ളതാണെന്ന് അറിയില്ലെന്നാണ് ലോറി ഡ്രൈവറുടെ പൊലീസിനോട് പറഞ്ഞത്.
ബി ജെ പി കോളനികളില്‍ വിതരണം ചെയ്യാനായി തയാറാക്കിയ കിറ്റുകളാണ് ഇതെന്നും പണവും മദ്യവും ഭക്ഷ്യ കിറ്റുകളും നല്കി വോട്ടര്‍മാരെ സ്വാധീനിച്ചു വോട്ട് നേടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഇരുമുന്നണികളും ആരോപിച്ചു. അതേസമയം, ബി.ജെ.പി ബത്തേരി മണ്ഡലം പ്രസിഡന്റ് എ.എസ് കവിത ആരോപണം നിഷേധിച്ചു.
Key Words: BJP, UDF, LDF
COMMENTS