Three voter ID card for one person in Kozhikode
കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് കണ്ടെത്തി. ഇതേതുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.
സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജയ് കൗള്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
രണ്ട് ഇലക്ട്രല്‍ രജിസ്ട്രേഷന് ഓഫീസര്‍മാര്‍, ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംസ്ഥാനത്ത് വോട്ട് ഇരട്ടിപ്പ് നടക്കുമെന്നുള്ള കോണ്‍ഗ്രസിന്റെ ആരോപണം നിലനില്‍ക്കെയാണ് നടപടി.
Keywords: voter ID card, Kozhikode, Three, Suspension
COMMENTS