മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് അപകടം. ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാരക്കുന്നം പഴേടം തടിയമ്പുറത്...
മലപ്പുറം: മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് അപകടം. ഓട്ടോ ഡ്രൈവര്‍ മരിച്ചു.
കാരക്കുന്നം പഴേടം തടിയമ്പുറത്ത് ഷഫീക്കാണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഭയന്ന് പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
വന്യമൃഗ ആക്രമണങ്ങളില്‍ സംസ്ഥാനം ഭീതിയിലേക്ക് വീഴുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. കഴിഞ്ഞദിവസം കാട്ടുപന്നിയെ കണ്ട് ഭയപ്പെട്ട് ഓടുന്നതിനിടയില്‍ പത്തനംതിട്ടയില്‍ വീട്ടമ്മ കിണറ്റില്‍ വീഴുകയും 20 മണിക്കൂറോളം രക്ഷപെടാനാകാതെ കിണറ്റില്‍പ്പെട്ടുപോകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ഇവരെ തിരഞ്ഞെത്തിയവരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Key words: Wild Animal Attack, Malappuram, Death
COMMENTS