കൊച്ചി: ഏഴുവര്‍ഷം മുന്‍പ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണമെന്...
കൊച്ചി: ഏഴുവര്‍ഷം മുന്‍പ് കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ ദുരൂഹമരണത്തില്‍ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ആവര്‍ത്തിച്ച് കുടുംബം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒളിക്കാനൊന്നുമില്ലെങ്കില്‍ എത്രയും വേഗം സി ബി ഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഇതല്ലെങ്കില്‍ കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും പിതാവ് ഷാജി വര്‍ഗീസ് വ്യക്തമാക്കി.
2017 മാര്‍ച്ച് അഞ്ചിന് വൈകിട്ട് കാണാതായ മിഷേലിന്റെ മൃതദേഹം പിറ്റേന്നാണ് കൊച്ചി കായലില്‍ കണ്ടെത്തിയത്. കേസന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചെങ്കിലും ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. പൊലീസ് അന്വേഷണത്തില്‍ ഗുരുതരമായ കൃത്യവിലോപം ഉണ്ടായെന്നും ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും കുടുംബം ആരോപിച്ചു.
Key words: Michel Shaji, CBI Probe, Death
COMMENTS