ബെന്യാമിന് എഴുതിയ ആടുജീവിതം എന്ന നോവലിനെ ആധാരമാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജിവിതം എന്ന ചിത്രം വന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. റിലീസ...
ബെന്യാമിന് എഴുതിയ ആടുജീവിതം എന്ന നോവലിനെ ആധാരമാക്കി ബ്ലസി സംവിധാനം ചെയ്ത ആടുജിവിതം എന്ന ചിത്രം വന്‍ ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്ത് നാലാംദിവസം ആഗോള കളക്ഷനില്‍ അന്‍പത് കോടി പിന്നിട്ടിരിക്കുകയാണ് പൃഥ്വിരാജ് നായകനായ ചിത്രം. ഏറ്റവും വേ?ഗത്തില്‍ അന്‍പത് കോടി ക്ലബിലെത്തിയ മലയാളചിത്രം കൂടിയാണിത്.
അതേസമയം, ചിത്രത്തിലെ നായകനെക്കുറിച്ചും നോവലിന് ആധാരമായ ഷുക്കൂര്‍ എന്ന ആളെക്കുറിച്ചും വിവിധ ചര്‍ച്ചകളും കൊഴുക്കുകയാണ്. വിഷയത്തില്‍ വിശദീകരണവുമായി നോവലിന്റെ രചയിതാവ് ബെന്യാമിന് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആടുജീവിതം നോവലിലെ നായകന് നജീബ് ആണ്. ഷുക്കൂര്‍ അല്ലെന്നും അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബെന്നും ബെന്യാമിന്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണെന്നും ബെന്യാമിന് ഫേസ്ബുക്കില്‍ വ്യക്തമാക്കി.
ബെന്യാമിന്റെ പോസ്റ്റ്
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകന് നജീബ് ആണ്. ഷുക്കൂര്‍ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂര്‍ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്. നോവല്‍. നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്. അത് ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച് എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക.
COMMENTS