തൃശൂര്‍ : തൃശൂരില്‍ ലൂര്‍ദ് മാതാവിന് സുരേഷ് ഗോപിയും കുടുംബവും സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടത്തെ ചൊല്ലിയുള്ള ചര്‍ച്ചകളും വിവാദങ്ങളും കൊഴുക്ക...
തൃശൂര്‍ : തൃശൂരില്‍ ലൂര്‍ദ് മാതാവിന് സുരേഷ് ഗോപിയും കുടുംബവും സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടത്തെ ചൊല്ലിയുള്ള ചര്‍ച്ചകളും വിവാദങ്ങളും കൊഴുക്കുമ്പോള്‍ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തന്നെ രംഗത്ത്. താന്‍ കൊടുത്തതിനെ ഓഡിറ്റ് ചെയ്യാന്‍ ആരും വരേണ്ടതില്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥികൂടിയായ താരം വ്യക്തമാക്കി. കിരീടം ഉരച്ചു നോക്കാന്‍ ആരും വരേണ്ടതില്ലെന്നും തങ്കമാണെന്ന് പ്രചരിപ്പിക്കാനും ആരും ശ്രമിക്കേണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
ജനുവരി 15-നായിരുന്നു സുരേഷ് ഗോപിയും കുടുംബവും ലൂര്‍ദ് മാതാ പള്ളിയിലെത്തി കിരീടം സമര്‍പ്പിച്ചത്. എന്നാല്‍ കിരീടം ചെമ്പില്‍ സ്വര്‍ണം പൂശിയതാണോയെന്ന് സംശയമുള്ളതായി ആരോപണം ഉയര്‍ന്നു. ഇത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍കൂടിയായ ഇടവക പ്രതിനിധി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പത്ത് ലക്ഷം രൂപയുടെ കിരീടം മാതാവിന് സമര്‍പ്പിക്കുമെന്നും അതില്‍ ഒരു വൈരക്കല്ലും ഉണ്ടാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്റെ ആചാരത്തിന്റെ ഭാഗമാണെന്നും മാതാവത് സ്വീകരിക്കുമെന്നും താരം പറഞ്ഞു.
Key Words: Suresh Gopi, Crown, BJP
COMMENTS