ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് ദാതാക്കളുടെ വിശദാംശങ്ങള്‍ നാളെത്തന്നെ സമര്‍പ്പിക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. മാത...
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് ദാതാക്കളുടെ വിശദാംശങ്ങള്‍ നാളെത്തന്നെ സമര്‍പ്പിക്കണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി തിങ്കളാഴ്ച ഉത്തരവിട്ടു. മാത്രമല്ല, മാര്‍ച്ച് ആറിനകം ഇലക്ടറല്‍ ബോണ്ട് വാങ്ങിയതിന്റെ എല്ലാ വിശദാംശങ്ങളും ഇലക്ഷന്‍ കമ്മീഷന് നല്‍കണമെന്ന മുന്‍ ഉത്തരവ് അനുസരിക്കാത്തതിനും നടപടിക്രമങ്ങള്‍ വൈകിപ്പിച്ചതിനും എസ്ബിഐയെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്.ബി.ഐ. നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സുപ്രീംകോടതിയുടെ ശാസന എത്തിയത്. സുപ്രീം കോടതി ഉത്തരവില്‍ സൂചിപ്പിച്ചിരിക്കുന്ന സമയക്രമം അനുസരിച്ച് എസ്ബിഐ നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍, കോടതി തുടര്‍നടപടി എടുക്കുമെന്നും എസ്ബിഐയെ താക്കീത് ചെയ്തിട്ടുണ്ട്.
മാത്രമല്ല, സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ട് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ എന്തു നടപടിയാണ് എസ്ബിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ചോദിച്ച കോടതി കൂടുതല്‍ സമയം വേണമെന്ന എസ്ബിഐയുടെ ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ല.
Key words: Supreme Court, SBI Electoral Bonds, Plea
COMMENTS