Supreme court dismisses petition against Udhayanidhi Stalin
ന്യൂഡല്‍ഹി: സനാതന ധര്‍മ്മ പരാമര്‍ശവുമായി ബന്ധപ്പെട്ട് നടനും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരായ ഹര്‍ജി തള്ളി സുപ്രീംകോടതി. വിഷയവുമായി ബന്ധപ്പെട്ട് ഉദയനിധിയെയും മറ്റ് രണ്ട് ഡി.എം.കെ നേതാക്കളെയും അയോഗ്യരാക്കണെമന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്.
ഉദയനിധിയുടെ പരാമര്‍ശം തെറ്റാണെങ്കിലും ഇതുവരെ അദ്ദേഹത്തെ ഒരു കോടതിയും ശിക്ഷിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി.
അതേസമയം ഇത്തരത്തിലുള്ള പരാമര്‍ശം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഒരു മന്ത്രികൂടിയായ ഉദയനിധി സ്റ്റാലിന്‍ ബോധവാനാകേണ്ടതായിരുന്നുയെന്ന് കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
സനാതന ധര്‍മ്മത്തെ ഡെങ്കിപ്പനിയെയും മലേറിയയെയും പോലെ തള്ളണമെന്നായിരുന്നു ഉദയനിധിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രസ്താവന.
Keywords: Supreme court. Udhayanidhi Stalin, Petition, Dismiss
COMMENTS