Supreme court consider plea against CAA today
ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ മുസ്ലിം ലീഗും ഡി.വൈ.എഫ്.ഐയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിഷയം അടിയന്തരമായി വാദം കേള്‍ക്കണമെന്നതാണ് ആവശ്യം.
ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് രാവിലെ പത്തരയ്ക്ക് ഹര്‍ജി പരിഗണിക്കുന്നത്. പൗരത്വനിയമം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കിയിരുന്നത്. എന്നാല്‍ അതിന് ഘടകവിരുദ്ധമായ നടപടിയാണ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ഇതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
Keywords: Supreme court, CAA, Plea, Central government
COMMENTS