ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി വീണ്ടും നോട്ടീസ് നല്‍കി. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്...
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സുപ്രീം കോടതി വീണ്ടും നോട്ടീസ് നല്‍കി. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അപൂര്‍ണമായതിനാലാണ് കോടതിയുടെ നടപടി.
പ്രസിദ്ധീകരിച്ച രേഖകളില്‍ എന്തുകൊണ്ട് സീരിയല്‍ നമ്പറുകള്‍ ഇല്ലെന്ന് കോടതി എസ്ബിഐയോട് ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ രേഖകള്‍ തിരികെ നല്‍കാമെന്ന് പറഞ്ഞ കോടതി, എല്ലാ രേഖകളും മാര്‍ച്ച് 17 നകം പ്രസിദ്ധീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി.
നോട്ടീസിന് എസ്ബിഐ തിങ്കളാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
Key words: Supreme Court, SBI, Electoral bond, Case
COMMENTS