Supreme court about NCP issue
ന്യൂഡല്‍ഹി: എന്‍.സി.പി അജിത് പവാര്‍ പക്ഷത്തിന് സുപ്രീംകോടതിയില്‍ വന്‍ തിരിച്ചടി. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിന്റെ പേരും ക്ലോക്ക് ചിഹ്നവും തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
നേരത്തെ അജിത് പവാര്‍ പക്ഷത്തെ ഔദ്യോഗിക വിഭാഗമായി അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്ലോക്ക് ചിഹ്നം അനുവദിച്ചിരുന്നു. ശരദ് പവാര്‍ പക്ഷത്തിന് കാഹളം മുഴക്കുന്ന മനുഷ്യനായിരുന്നു ചിഹ്നമായി അനുവദിച്ചത്. ഇതിനെതിരെ ശരദ് പവാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
Keywords: Supreme court, NCP, Sarad Pawar, Ajit Pawar, Clock
COMMENTS