അജ്മീര്‍: രാജസ്ഥാനിലെ അജ്മീറിലെ മദാര്‍ റെയില്‍വേ സ്റ്റേഷന് സമീപം സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ എഞ്ചിനും നാല് കോച്ചുകളും പാളം തെറ്റി. നിരവധി...
അജ്മീര്‍: രാജസ്ഥാനിലെ അജ്മീറിലെ മദാര്‍ റെയില്‍വേ സ്റ്റേഷന് സമീപം സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ എഞ്ചിനും നാല് കോച്ചുകളും പാളം തെറ്റി. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടല്ല.
നിരവധി യാത്രക്കാര്‍ക്ക് നിസാര പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി അജ്മീരിലേക്ക് മാറ്റിയിട്ടുണ്ട്. ഉറങ്ങുകയായിരുന്ന യാത്രക്കാരില്‍ പലരും പെട്ടെന്ന് വലിയ ശബ്ദം കേട്ടപ്പോള്‍ ഞെട്ടിയുണരുകയായിരുന്നു.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്), ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി), അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ (എഡിആര്‍എം) എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള രക്ഷാസംഘങ്ങള്‍ സ്ഥലത്തുണ്ട്. പാളം തെറ്റിയ കോച്ചുകളും എഞ്ചിനും പഴയപടിയാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Key words: Train, Derailed, Rajasthan, Injury
COMMENTS