ലക്കാട്: ആര്‍എസ്എസ് നേതാവ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു...
ലക്കാട്: ആര്‍എസ്എസ് നേതാവ് എ. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ ഷഫീഖ് ആണ് കൊല്ലത്ത് അറസ്റ്റിലായത്. 2022 ഏപ്രില്‍ 16ന് ശ്രീനിവാസന് കൊല്ലപ്പെട്ടതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. ഇയാള്‍ പോപ്പുലര്‍ ഫ്രണ്ട് അംഗമാണെന്ന് എന്‍ഐഎ അറിയിച്ചു.
ശ്രീനിവാസന് വധക്കേസില്‍ ഉള്‍പ്പെട്ട 71 പേരെ തിരിച്ചറിഞ്ഞതായും എന്‍ഐഎ വ്യക്തമാക്കി. കേസില്‍ ആദ്യ കുറ്റപത്രം 2023 മാര്‍ച്ചിലും രണ്ടാം കുറ്റപത്രം നവംബറിലും എന്‍ഐഎ സമര്‍പ്പിച്ചിരുന്നു. കേസില്‍ ഉള്‍പ്പെട്ട അബ്ദുല്‍ നാസര്‍ എന്ന പ്രതി 2023 ജനുവരി രണ്ടിന് മരിച്ചു. ഒളിവിലായിരുന്ന പ്രതി സഹീര്‍ കെവിയെ 2023 ഒക്ടോബറിലും ജാഫര്‍ തടിയന്റവിടയെ 2024 ഫെബ്രുവരിയിലും അറസ്റ്റ് ചെയ്തിരുന്നു.
2022 ഏപ്രില്‍ 16-ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് മൂന്ന് ബൈക്കുകളിലെത്തിയ സംഘം മേലാമുറിയിലെ എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തില്‍ക്കയറി ശ്രീനിവാസനെ വെട്ടിക്കൊന്നത്. പി.എഫ്.ഐ. പ്രവര്‍ത്തകനായ സുബൈര്‍ എലപ്പുള്ളിയില്‍ വെട്ടേറ്റുമരിച്ച് 24 മണിക്കൂര്‍ തികയുംമുമ്പാണ് ശ്രീനിവാസന് കൊല്ലപ്പെട്ടത്.
Key words: Srinivasan, Murder case, NIA, Arrest
COMMENTS