ആലപ്പുഴ: പദ്മജയെ പോലെ കെ മുരളീധരനും ബി.ജെ.പി ഓഫീസിലേക്ക് കയറി വരേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രന്‍. പദ്മജാ വേണുഗോപാല്‍ ബിജെപിയില്‍ ചേരുന്നത് ...
ആലപ്പുഴ: പദ്മജയെ പോലെ കെ മുരളീധരനും ബി.ജെ.പി ഓഫീസിലേക്ക് കയറി വരേണ്ടി വരുമെന്ന് ശോഭാ സുരേന്ദ്രന്‍. പദ്മജാ വേണുഗോപാല്‍ ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ ശോഭാ സുരേന്ദ്രന്‍.
കെ മുരളീധരനും ബി.ജെ.പി ഓഫീസിലേക്ക് കയറി വരേണ്ടി വരുമെന്നും മുരളീജി എന്ന് വിളിക്കേണ്ടി വരുമെന്നും അന്ന് കസേരയിട്ട് കൊടുക്കേണ്ട ദൗത്യം ഉണ്ടാകുമെന്നതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നുമായിരുന്നു ശോഭ സുരേന്ദ്രന്റെ പരിഹാസം. ബി.ജെ.പിയിലേക്ക് പോയ പത്മജയെക്കുറിച്ചുള്ള മുരളീധരന്റെ ആക്ഷേപത്തോട് ആലപ്പുഴയില്‍ പ്രതികരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.
ഒരു സഹോദരികൂടി ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് കടന്നുവരുന്നുവെന്ന ശുഭവാര്‍ത്ത കേട്ടാണ് താന്‍ ആലപ്പുഴയിലെത്തയിട്ടുള്ളതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
COMMENTS