Sidharth's father Jayaprakash about case
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ടുള്ള നിലവിലെ അന്വേഷണത്തില്‍ അതൃപ്തി വ്യക്തമാക്കി അച്ഛന്‍ ജയപ്രകാശ്. ഇതുവരെയും പൊലീസ് അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.
പ്രതികള്‍ മുഴുവന്‍ കസ്റ്റഡിയിലായ ശേഷമുള്ള റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം ഇക്കാര്യത്തെക്കുറിച്ച് വിശദമാക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാലിപ്പോള്‍ പ്രതികള്‍ക്കെല്ലാം രക്ഷപ്പെടാന്‍ സാധിക്കുന്ന തരത്തിലുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് വച്ച് തെളിവെടുത്തിട്ടും കേസെടുത്തിട്ടും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭരിക്കുന്ന പാര്‍ട്ടിയും തെറ്റുചെയ്തവരും ഒരേ പാര്‍ട്ടിയാകുമ്പോള്‍ ഇങ്ങനെ തന്നെ സംഭവിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ടെന്നു ചൂണ്ടിക്കാട്ടിയ അദ്ദേഹം അതിനാല്‍ കേസന്വേഷണത്തെ ആശങ്കയോടെയാണ് കാണുന്നതെന്നും വ്യക്തമാക്കി. ആത്മഹത്യാ പ്രേരണയ്ക്കല്ല കൊലപാതകത്തിന് തന്നെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: Sidharth, Jayaprakash, Death, Police, Case
COMMENTS