Senior Journalist B.C Jojo passed away
തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.സി ജോജോ(65) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്നു രാവിലെയാണ് അന്ത്യം. കേരള കൗമുദി മുന്‍ എക്‌സിക്യൂട്ടൂവ് എഡിറ്ററായിരുന്നു. ഇന്ത്യയിലെ ആദ്യ വെബ് ടിവികളില്‍ ഒന്നായ ഇന്ത്യ പോസ്റ്റ് ലൈവിന്റെ എഡിറ്ററൂം എം.ഡിയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
കേരളത്തിലെ ഏറെ വിവാദമായ വാര്‍ത്തകളിലൂടെ ശ്രദ്ധേയനായ ആളാണ് ജോജോ. പാമോലിന്‍ അഴിമതി രേഖകളടക്കം പുറത്തുകൊണ്ടുവന്നതും മതികെട്ടാന്‍ ചോലയിലെ കൈയ്യേറ്റങ്ങള്‍, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കിടയിലെ പടലപ്പിണക്കങ്ങള്‍, മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ പുറത്തെത്തിച്ചതുമടക്കം നിരവധി വാര്‍ത്തകള്‍ ജനങ്ങളിലെത്തിച്ചതിലൂടെ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകനാണ് ജോജോ.
Keywords: B.C Jojo, Journalist, Kerala Kaumudi, Passed away
COMMENTS