Scriptwriter Nizam Rawther passed away
പത്തനംതിട്ട: ചലച്ചിത്ര തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ പത്തനംതിട്ടയില്‍ വച്ചായിരുന്നു അന്ത്യം.
അദ്ദേഹത്തിന്റെ തിരക്കഥയില്‍ ടി.വി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന `ഒരു സര്‍ക്കാര്‍ ഉത്പന്നം' എന്ന സിനിമ ഈ ആഴ്ച റിലീസിന് ഒരുങ്ങുന്നതിനിടെയാണ് വിയോഗം. നേരത്തെ `ഭാരതം' എന്നായിരുന്നു സിനിമയ്ക്ക് പേര് നല്‍കിയിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടലിനെ തുടര്‍ന്ന് പേര് മാറ്റുകയായിരുന്നു.
`സക്കറിയയുടെ ഗര്‍ഭിണികള്‍', `ബോംബെ മിഠായി' എന്നിവയാണ് അദ്ദേഹത്തിന്റെ തിരക്കഥയില്‍ ഒരുങ്ങിയ മറ്റ് ചിത്രങ്ങള്‍ നിരവധി ഡോക്യുമെന്ററി ചിത്രങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്തനംതിട്ട കടമനിട്ട സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കൂടി ആയിരുന്നു നിസാം റാവുത്തര്‍.
Keywords: Nizam Rawther, Cinema, Scriptwriter
COMMENTS