Santhosh Madhavan passed away
കൊച്ചി: വിവാദ സ്വാമി സന്തോഷ് മാധവന്‍ (50) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഒട്ടേറെ കേസുകളില്‍ പ്രതിയായിരുന്ന ഇയാള്‍ക്ക് ജയില്‍വാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമൊന്നുമില്ലായിരുന്നു.
സ്വാമി അമൃതചൈതന്യ എന്ന പേരില്‍ സന്ന്യാസജീവിതം നയിച്ചിരുന്ന ഇയാളെ വഞ്ചന, പോക്‌സോ കേസ്, വനസംരക്ഷണ നിയമം എന്നീ വകുപ്പുകളിലാണ് ജയിലില്‍ അടച്ചിരുന്നത്. ഇതില്‍ പോക്‌സോ കേസില്‍ മാത്രം 16 വര്‍ഷം തടവും പിഴയുമാണ് ഇയാള്‍ക്ക് കോടതി വിധിച്ചിരുന്നത്.
Keywords: Santhosh Madhavan, Heart attack, Kochi, passed away
COMMENTS