Russian president Vladimir Putin warns of world war 3
മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയം ഉറപ്പിച്ചതിനു പിന്നാലെ മൂന്നാം ലോക മഹായുദ്ധത്തിനു സാധ്യതയുണ്ടെന്നു വെളിപ്പെടുത്തി വ്‌ളാദിമിര്‍ പുടിന്‍. റഷ്യയും യു.എസ് നേതൃത്വം നല്‍കുന്ന നാറ്റോ സൈനിക സഖ്യവും തമ്മിലുള്ള ബന്ധം വഷളാകുകയാണെങ്കില്‍ ഒരു മൂന്നാം ലോക മഹായുദ്ധത്തിന് സാധ്യതയുണ്ടെന്നും അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കട്ടെയെന്നും പുടിന്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ 87.8 ശതമാനം വോട്ട് പുടിന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം നീതിപൂര്‍വമല്ലാത്ത തെരഞ്ഞെടുപ്പാണ് റഷ്യയില്‍ നടന്നതെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിപക്ഷ നേതാക്കളെയെല്ലാം തടവിലാക്കിക്കൊണ്ടുള്ള തെരഞ്ഞെടുപ്പിനെതിരെ അമേരിക്ക, യു.കെ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളാണ് റഷ്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. എന്നാല്‍ ഇതെല്ലാം പുടിന്‍ തള്ളുകയായിരുന്നു.
Keywords: Vladimir Putin, Russia, world war 3, America

							    
							    
							    
							    
COMMENTS