Rubber subsidy hiked
തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബര്‍ കര്‍ഷകര്‍ക്ക് ഉത്പാദന ബോണസായി 24.48 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച പട്ടികയിലുള്ള മുഴുവന്‍ പേര്‍ക്കും സബ്‌സിഡി ബാങ്ക് അക്കൗണ്ടിലെത്തും.
ഒന്നര ലക്ഷത്തിലേറെ ചെറുകിട, നാമമാത്ര റബ്ബര്‍ കര്‍ഷകര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. റബ്ബര്‍ ബോര്‍ഡ് അംഗീകരിക്കുന്ന കര്‍ഷകരുടെ പട്ടിക അനുസരിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ സബ്‌സിഡി നല്‍കുന്നത്. ഈ വര്‍ഷം റബ്ബര്‍ ബോര്‍ഡ് അംഗീകരിച്ച മുഴുവന്‍ പേര്‍ക്കും സബ്‌സിഡി ലഭ്യമാക്കിയിട്ടുണ്ട്.
Keywords: Finance minister, Rubber, Subsidy, Hike
COMMENTS