Rubber subsidy hiked rs.180
തിരുവനന്തപുരം: സംസ്ഥാനത്തെ റബ്ബര്‍ ഉത്പാദന ബോണസ് 180 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. റബ്ബര്‍ സബ്സിഡി ഉയര്‍ത്തുമെന്ന് ഇത്തവണത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. സ്വാഭാവിക റബ്ബറിന് വിലയിടിഞ്ഞ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ ഉത്പാദന ഇന്‍സന്റീവ് പദ്ധതി നടപ്പാക്കിയത്.
വിപണി വിലയില്‍ കുറവുവരുന്ന തുക സര്‍ക്കാര്‍ സബ്സിഡിയായി അനുവദിക്കുന്നു. 2021 ഏപ്രിലില്‍ ഒരു കിലോഗ്രാം സ്വാഭാവിക റബ്ബറിന് 170 രൂപ വില ഉറപ്പാക്കുന്ന നിലയില്‍ സബ്സിഡി ഉയര്‍ത്തിയിരുന്നു. 2024 ഏപ്രില്‍ ഒന്നു മുതല്‍ കിലോഗ്രാമിന് 180 രൂപയായി വര്‍ദ്ധിപ്പിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇതാണ് ഇപ്പോള്‍ നടപ്പാക്കി ഉത്തരവിറക്കിയിരിക്കുന്നത്.
അന്തര്‍ദ്ദേശീയ വിപണിയില്‍ വില ഉയരുമ്പോഴും രാജ്യത്ത് റബ്ബര്‍ വിലത്തകര്‍ച്ചയ്ക്ക് കാരണമാകുന്ന നയസമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിലും എല്ലാ സാമ്പത്തിക പ്രയാസങ്ങളും മാറ്റിവച്ച് റബ്ബര്‍ കര്‍ഷകരെ പരമാവധി സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
Keywords: Rubber subsidy, Finance minister, Hike
COMMENTS