കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് വിടവാങ്ങി. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയ...
കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് വിടവാങ്ങി. 69 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം.
പ്രകാശിന്റെ ഏറ്റവും ശ്രദ്ധേയമായ നോവല്‍ കൈകേയി ആയിരുന്നു. പുരാണ കഥാപാത്രം കൈകേയിയെ വേറിട്ട രീതിയില്‍ അവതരിപ്പിച്ച് നിരൂപക പ്രശംസ നേടിയ നോവലായിരുന്നു അത്.
കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുകൂടിയായ ടി.എന്‍ പ്രകാശിന്റെ മറ്റ് പ്രധാന കൃതികള്‍ താപം, തണല്‍, വിധവകളുടെ വീട് തുടങ്ങിയവയാണ്. നിരവധി ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്.
ടി.എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.
Key words: TN Prakash, Writer, Passed Away
COMMENTS