ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. മൂന്ന് സംസ്ഥാനങ്ങളിലായി ഒന്നിലധികം സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് ശ...
ബംഗളൂരു: ബംഗളൂരുവിലെ രാമേശ്വരം കഫേ സ്ഫോടനക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. മൂന്ന് സംസ്ഥാനങ്ങളിലായി ഒന്നിലധികം സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് ശേഷം കേസിലെ മുഖ്യ സൂത്രധാരനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മുസമ്മില്‍ ഷെരീഫ് ആണ് പിടിയിലായതെന്ന് എന്‍ഐഎ വ്യാഴാഴ്ച പത്രക്കുറിപ്പില്‍ അറിയിച്ചു.
കേസിലെ മറ്റു രണ്ട് പ്രധാന പ്രതികളായ മുസാവിര്‍ ഷസീബ് ഹുസൈനും അബ്ദുള്‍ മത്തീന്‍ താഹയും ഇപ്പോഴും ഒളിവിലാണ്. മാര്‍ച്ച് മൂന്നിനായിരുന്നു എന്‍ഐഎ കേസ് ഏറ്റെടുത്തത്. മാര്‍ച്ച് ഒന്നിന് ബെംഗളൂരുവിലെ ബ്രൂക്ക്ഫീല്‍ഡിലുള്ള രാമേശ്വരം കഫേയില്‍ നടന്ന ഐഇഡി സ്ഫോടനത്തില്‍ പ്രതികളായ മറ്റു രണ്ട് പേര്‍ക്ക് ഷെരീഫ് ലോജിസ്റ്റിക് പിന്തുണ നല്‍കിയതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്ഫോടനം നടത്തിയത് മുഖ്യപ്രതി മുസാവിര്‍ ഷസീബ് ഹുസൈന് ആണെന്ന് അന്വേഷണ സംഘം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മറ്റു കേസുകളിലായി ഏജന്‍സി തിരയുന്ന മറ്റൊരു ഗൂഢാലോചനക്കാരനായ അബ്ദുള്‍ മത്തീന്‍ താഹയെയും തിരിച്ചറിഞ്ഞിട്ടുണ്ട്.
COMMENTS