Ramesh Biju Chacka's book illuminated by Sreekumaran Thampi
തിരുവനന്തപുരം: കഥകളി നടന്‍ കലാമണ്ഡലം ഹരിപ്പാട് ബാലകൃഷ്ണനെക്കുറിച്ച് രമേഷ് ബിജു ചാക്ക എഴുതിയ `നടനം' എന്ന പുസ്തകത്തിന്റെ പ്രകാശനം കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍തമ്പി ഹരിപ്പാട് കലാമണ്ഡലം ബാലകൃഷ്ണന് നല്‍കി നിര്‍വഹിച്ചു.
കഥകളിയില്‍ നടന്‍ തന്നെ കൃത്യതയോടെ സ്വന്തം വേഷത്തെ അവതരിപ്പിക്കണമെന്നും എന്നാല്‍ സിനിമയില്‍ സംവിധായകന്റെ നിര്‍ദ്ദേശത്തിന് അനുസരിച്ച് മാത്രമേ അഭിനയിക്കാനാകൂ എന്നും ശ്രീകുമാരന്‍തമ്പി പറഞ്ഞു. പുതിയ തലമുറയില്‍പ്പെട്ടവര്‍ കഥകളിയെ ആസ്വദിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗോപന്‍ ശാസ്തമംഗലം, മഹേഷ് ശിവാനന്ദന്‍, റഹിം പനവൂര്‍, കരിക്കകം ത്രിവിക്രമന്‍, ബൈജു ഗോപിനാഥന്‍, അനീഷ് ഭാസ്‌കര്‍, എസ്.പി പ്രദീപ്, എം.എസ് ധനുഷ്, എ.ആര്‍ വിവേക്, എന്‍.അപ്പുക്കുട്ടന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Ramesh Biju Chacka, Sreekumaran Thampi, Book
COMMENTS