Rahul Mamkootathil about Siddharth death case
തിരുവനന്തപുരം: ഇനിയൊരു സിദ്ധാര്‍ത്ഥന്‍ സംസ്ഥാനത്ത് ഉണ്ടാകരുതെന്ന് സി.പി.എമ്മും എസ്.എഫ്.ഐയും തീരുമാനിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഹിറ്റ്‌ലറുടെ ക്യാമ്പിനേക്കാള്‍ ക്രൂരമായ ആള്‍ക്കൂട്ട ആക്രമണമാണ് എസ്.എഫ്.ഐ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാര്‍ത്ഥന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ.എസ്.യു എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന നിരാഹാര സമരവേദിയില്‍ നിന്നാണ് രാഹുല്‍ മാധ്യമങ്ങളോട് സംസാരിച്ചത്.
അതേസമയം വിഷയവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട സിദ്ധാര്‍ത്ഥന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. വിഷയത്തില്‍ സി.ബി.ഐ അന്വേഷണമടക്കം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.
വിഷയത്തില്‍ മുഖ്യമന്ത്രി സി.ബി.ഐ അന്വേഷണത്തിന് ഉറപ്പു നല്‍കിയതായി കുടുംബം അറിയിച്ചു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് നടത്തുന്ന നിരാഹാരം അവസാനിപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
Keywords: Siddharth death case, Rahul Mamkootathil, CBI, SFI
COMMENTS